Sunday, April 12, 2009

വിഷുവിനു ഇനി രണ്ടു നാള്‍

ഞാന്‍ ഒരു ബ്ലോഗ് തുടങ്ങണം എന്ന് ആലോചിച്ചിട്ട് കുറെ നാളായി.പക്ഷെ ജോലി തിരക്ക് കാരണം ഇതു വരെ പറ്റിയില്ല.ഇപ്പോള്‍ ഒരു മൂന്ന് ദിവസം വീണുകിട്ടി.എന്തെങ്ങിലും കുത്തിക്കുറിക്കാം എന്നാലോചിച്ചു പേന എടുത്തു .അപ്പോഴാണ് ഒരു കാര്യം മനസിലാകുന്നത്‌ നന്നായി എഴുതാന്‍ പറ്റുന്നില്ല .കാരണം കുറെ നാളായി പേനപിടിച്ചു ശരിക്കും ഒന്നു എഴുതിയിട്ട് .എന്നെ മാത്രം പറഞ്ഞിട്ട് കാര്യമില്ല .ഈ IT മേഘലയില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും അവസ്ഥ ഇതു തന്നെ ആയിരിക്കും .

പറഞ്ഞപോലെ കാര്യത്തിലേക്ക് കടക്കാന്‍ മറന്നു വിഷുവിനു ഇനി രണ്ടു ദിവസമേ ഉള്ളു .പതിവുപോലെ തന്നെ വിഷുവിനു രണ്ടാഴ്ച മുന്പേ മഴവന്നു തുടങ്ങി അതുകൊണ്ട് മിക്കവാറും ദിവസങ്ങളില്‍ വൈകിട്ട് current ഇല്ല .പരീഷയെല്ലാം കഴിഞ്ഞു കുട്ടികളെല്ലാം TV ക്ക് മുന്‍പിലുണ്ട് .ഇത്തവണത്തെ വിഷുദിന സിനിമ ഏതായിരിക്കും എന്നാണവരുടെ സംശയം.ഇത്തവണ election നും കൂടി ഉള്ളതുകൊണ്ട് കൊഴുപ്പ്‌ അല്പം കൂടും . ചില്ലപ്പോള്‍ വിഷുവിനു രാവിലെ കണി കാണുന്നത് വോട്ട് ചോദിച്ചു ചിരിച്ചു നില്ക്കുന്ന സ്ഥാനാര്‍ഥിയെ ആയിരിക്കും.എന്തിനും ഏതിനും "Lavish" ഉപയോഗിക്കാറുള്ള മലയാളികളും ഇപ്പോള്‍ പിശുക്ക് തുടങ്ങിയിരിക്കുന്നു .സാമ്പത്തിക മാന്ദ്യത്തിന്റെ അലകള്‍ സാധാരണക്കാരിലും ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു . അത് ചിലപ്പോള്‍ വിഷു വിപണിയെയും ബാധിച്ചേക്കാം.


ഞാന്‍ ശ്രദ്ധിച്ച വലിയൊരു മാറ്റം ഒരക്കവും രണ്ടാക്കവും കഴിഞ്ഞു വിഷുക്കൈ നീട്ടം മൂന്നക്കം വരെ ആയിരിക്കെനു .ഇങ്ങനെ പോയാല്‍ വിഷുക്കാലത്ത് നാട്ടില്‍ നിന്നും മാറി നില്കേണ്ട അവസ്ഥ വന്നേയ്ക്കും .പണ്ടൊക്കെ ഒരു രൂപനാണയം വാങ്ങി കാലില്‍ നമസ്കരിച്ചിരുന്ന കാലം ഓര്‍മ്മവരുന്നു .

എല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്ന ഈ ലോകത്ത് .കണ്ണ് തുറന്നു സത്യം കാണാന്‍ വിളിച്ചുപറയുന്ന വിഷു പോലുള്ള ഉത്സവങ്ങളാണ് നമ്മളെ മുന്‍പോട്ടു നയിക്കുന്നത് .ഇനി വരും ദിനങ്ങള്‍ മുഴുവനും സന്തോഷത്തിന്റെ കണി ആകട്ടെ എന്ന്ആശംസിക്കുന്നു .